National

കൂടുതല്‍ പേരെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നു; വലിയ മാറ്റങ്ങൾക്ക് സാധ്യതയുമായി ബജറ്റ് 2024

വമ്പന്‍ മാറ്റങ്ങളായിരിക്കുമോ വരുന്ന 23-ാം തീയതി ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടാവുക? ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകളെല്ലാം അക്കാര്യം ശരിവയ്ക്കുന്നതാണ്. ഏറ്റവുമൊടുവിലായി സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലും സമഗ്ര മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേരെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതിനൊപ്പം വാര്‍ഷിക ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാക്കി ഉയര്‍ത്താനും സാധ്യതയുണ്ടെന്നാണ് സൂചന. ദേശീയ ആരോഗ്യ അതോറിറ്റി തയാറാക്കിയ കണക്കുകള്‍ പ്രകാരം സര്‍ക്കാരിന് ഇത് 12,076 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിച്ചേക്കും.ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കിയാല്‍ രാജ്യത്തെ മൂന്നില്‍ രണ്ട് ജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കും. നിലവില്‍ വാര്‍ഷിക ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷം രൂപയാണ്.ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 55 കോടി ഗുണഭോക്താക്കൾക്ക് സർക്കാർ സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ട് . ഇതിന് പുറമേ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചിരുന്നു. സർക്കാർ ധനസഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന.ഇതിൽ രാജ്യത്തെ 12 കോടി താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ചികിത്സയ്ക്കായി പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു. രാജ്യത്തെ പൊതു അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കാർഡ് ഉപയോഗിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കാം.ആയുഷ്മാൻ ഭാരത് കാർഡിന് എങ്ങനെ അപേക്ഷിക്കാം?* ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് pmjay.gov.in സൈറ്റ് സന്ദർശിക്കുക.* വെബ്‌സൈറ്റിനുള്ളിൽ, ABHA- രജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്കുചെയ്യുക* ആധാർ സ്ഥിരീകരിക്കാൻ ഒടിപി നൽകുക.* പേര്, വരുമാനം, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ നൽകുക.* അപേക്ഷ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക, അതിനുശേഷം ആയുഷ്മാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.* ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാക്കാൻ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് ചെയ്യുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!