Kerala News

പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കിയെന്ന് വി മുരളീധരന്‍

രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത ആത്ലറ്റ് പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉഷയെ അപമാനിച്ചതിലൂടെ കരീമിലൂടെ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സിലെ മാലിന്യമാണ് വീണ്ടും വെളിവാക്കിയത്. നാമനിര്‍ദേശം സംഘപരിവാര്‍ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടില്‍ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്ന് മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത ശ്രീമതി പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കി. നാമനിര്‍ദേശം സംഘപരിവാര്‍ ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടില്‍ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണ്. ട്രാക്കില്‍ മെഡലുകള്‍ വാരിക്കൂട്ടിയപ്പോഴും വിരമിച്ച ശേഷം പരിശീലകയുടെ കുപ്പായമണിഞ്ഞപ്പോഴും ശ്രീമതി ഉഷ കായികമേഖലയോട് പുലര്‍ത്തിയ പ്രതിബദ്ധതയ്ക്കും സമര്‍പ്പണത്തിനുമുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

രാജ്യസഭാ എംപി എന്ന നിലയില്‍ കായികലോകത്തിന് പുതിയ ചിന്തകളും നിര്‍ദേശങ്ങളും പകരാന്‍ ഉഷയ്ക്ക് കഴിയുമെന്നത് തീര്‍ച്ചയാണ്. സഭയുടെ ഔന്നത്യമുയര്‍ത്തുന്ന സാന്നിധ്യമെന്ന് എല്ലാമലയാളികളും ഒരുപോലെ പറയുമ്പോള്‍ അതില്‍ വിഷവായന നടത്തുന്നത് അപലപനീയം തന്നെയാണ്. ‘പയ്യോളി എക്‌സ്പ്രസ്’ ഇന്ത്യന്‍ കായികമേഖലയ്ക്ക് നല്‍കിയ സംഭാവന എത്രയെന്ന് എളമരം കരീമിന് അറിയില്ലായിരിക്കാം. പക്ഷേ രാജ്യത്തിന് ഉഷയുടെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങളോ സംശയങ്ങളോ കാണില്ല. നിലവാരമില്ലാത്ത പരാമര്‍ശം പിന്‍വലിച്ച് എംപി മാപ്പുപറയുക തന്നെ വേണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!