ഇറച്ചിക്കോഴി വളര്‍ത്തല്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് വേണ്ടി ഇറച്ചിക്കോഴികളെ വളര്‍ത്തി നല്‍കാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കെപ്കോ, പേട്ട, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: 9495000922, 9495000915, 9405000918.
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവില്‍ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
ഈ സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡി.റ്റി.പി ഓപ്പറേറ്റര്‍ ഗ്രേഡ്-2, ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-2, പ്ലേറ്റ് മേക്കര്‍ ഗ്രഡ്-2 തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റംഗ് ആന്‍ഡ് ട്രെയിനിംഗ്, ട്രെയിനിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 ഫോണ്‍: 0471-2467728 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.captkerala.com.
പരിസ്ഥിതി സംവേദക മേഖല; കേരളവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍
പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കും മുന്‍പ് കേരളവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കൂടി പരിഗണിക്കുമെന്നുമുള്ള കേന്ദ്ര പരിസ്ഥിതി – വനം വകുപ്പുമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജനവാസമേഖലകള്‍ ഒഴിവാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളതുമായ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പ്രത്യേകതകളും പൊതുതാല്‍പര്യവും പരിഗണിച്ച് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള നിയമസഭ ഇതിനായി ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയവും അനുകൂല തീരുമാനം ഉണ്ടാകുന്നതിന് ഉപോത്ബലകമായിരിക്കും. ജൂണ്‍ 30നു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ച പ്രകാരം ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സമിതി കേന്ദ്രമന്ത്രിയുമായും പരിസ്ഥിതി -വനം മന്ത്രാലയവുമായും ബന്ധപ്പെട്ടുകൊണ്ട് അനുകൂല തിരുമാനം ഉണ്ടാകുന്നതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണവകുപ്പിലെ ഹെഡ് ക്ലാര്‍ക്ക് തസ്തികയിലെ 01/08/2021 നിലവച്ചുള്ള അന്തിമ മുന്‍ഗണനാ പട്ടിക www.ahd.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
കേരളോത്സവം ലോഗോയ്ക്ക് എന്‍ട്രി ക്ഷണിച്ചു
കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2022 ലേക്കുള്ള ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എ4-സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ 25 ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ ‘കേരളോത്സവം-2022 ലോഗോ’ എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തുപരം-43 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0471-2733139, 2733602.
പ്രൊപ്പോസല്‍ ക്ഷണിച്ചു
സംസ്ഥാനത്തെ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി വകുപ്പിന് കീഴിലുള്ള 50 ഹോസ്റ്റലുകളില്‍ സിസിടിവി ആന്വല്‍ മെയിന്റന്‍സ് കോണ്‍ട്രാക്ട് നടപ്പിലാക്കുന്നതിന് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഗവ. അക്രഡിറ്റഡ് സ്ഥാപനത്തില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ ജൂലൈ 23 വരെ സ്വീകരിക്കും. പ്രീബിഡ് മീറ്റിംഗ് ജൂലൈ 14 ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ്ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2303229, 2304594.
താത്പര്യപത്രം ക്ഷണിച്ചു
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഊരുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള 100 സാമൂഹ്യ പഠനമുറികളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഈ മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. സാമൂഹ്യ പഠനമുറികളില്‍ സ്ഥാപിച്ചിട്ടിള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒരു വര്‍ഷത്തേക്ക് ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് നല്‍ക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക്: 0471 2304594. ട്രോള്‍ ഫീ നമ്പര്‍: 1800 425 2312.
അക്രഡിറ്റഡ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിര്‍വഹണത്തില്‍ പങ്കാളികളാകാന്‍ അക്രഡിറ്റഡ് എന്‍ജിനിയര്‍/ ഓവര്‍സിയര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സിവില്‍ എന്‍ജിനിയറിങ്, ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 21നും 35നും മദ്ധ്യേ.
ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ജൂലൈ 23ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.
ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സിറ്റിങ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍ ജൂലൈ 23ന് പീരുമേടും 12, 19, 26 എന്നീ തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളില്‍ ട്രിബ്യൂണല്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.
പട്ടികജാതി/വർഗ്ഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലെ ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗ്ഗക്കാരായ യുവതീ യുവാക്കൾക്കായി ഒരു വർഷം ദൈർഘ്യമുള്ള ‘ഒ’ ലെവൽ കമ്പ്യൂട്ടർ കോഴ്‌സ് (ഡിസിഎ യ്ക്ക് തുല്യം) ആരംഭിച്ചു. പാലക്കാട് കെൽട്രോൺ എജ്യൂക്കേഷൻ സെന്ററിലാണ് കോഴ്സ് നടത്തുന്നത്. 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് കോഴ്‌സിന് ചേരാം. വിവരങ്ങൾക്ക് ഫോൺ : 9847597587, 0471-2332113, 8304009409
ഡേറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് മെഡിസെപ്/ കെഎഎസ്പി-ക്ക് കീഴിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർക്ക് ജൂലൈ 20 രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിനടുത്തു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0495 235005
ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ: അപേക്ഷ 18 വരെ
സിവിൽസ്‌റ്റേഷനു സമീപത്തെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുളള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ 18 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.fcikerala.org
ക്വട്ടേഷൻ
ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലെ ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് നൈറ്റ് ഡ്രസ്സ് ലോവർ ആൻഡ് ടി-ഷർട്ട് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് ജൂലൈ 18 മൂന്ന് മണി വരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ : 0495 2376364.
ആസൂത്രണ സമിതി യോഗം 19-ലേക്ക് മാറ്റി
സുലേഖ സോഫ്റ്റ് വെയറിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുളള വാലിഡേഷൻ അപ്‌ഡേറ്റ് ചെയ്യാൻ കാലതാമസം വന്നതിനാൽ ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 19-ലേക്ക് മാറ്റി. ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ ഉച്ചയ്ക്ക് 2.30 നാണ് യോഗം
വനിതാ കമ്മിഷൻ സിറ്റിംഗ് 12-ന്
കേരള വനിതാ കമ്മീഷൻ സിറ്റിംഗ് ജൂലൈ 12-ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ നടക്കും.
ടെൻഡർ ക്ഷണിച്ചു
പേരാമ്പ്ര ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴ് പഞ്ചായത്തുകളിലായുള്ള 171 അങ്കണവാടികളിൽ സന്ദർശനം നടത്തുന്നതിനും ഓഫീസ് ആവശ്യത്തിനുമായി 2022 സെപ്റ്റംബർ ഒന്ന് മുതൽ 2023 ഓഗസ്റ്റ് 31 വരെയുളള ഒരു വർഷത്തേക്ക് ജീപ്പ്/ കാർ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21 ഉച്ചക്ക് 2.30 വരെ.
അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനം
സംസ്ഥാന പട്ടിക ജാതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനത്തിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കളിൽ നിന്നും കോഴിക്കോട് ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് ബിടെക്/ ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂലൈ 21. ഫോൺ: 0495 2370379, 2370657
ടെൻഡർ
കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ കെ എ എസ് പി, ജെ എസ് എസ് കെ , ജെ എസ് വൈ രോഗികൾക്ക് കളർ ഡോപ്ലർ , യു.എസ്.ജി സി.ടി സ്‌കാൻ ആൻഡ് എം.ആർ.ഐ ഇൻവെസ്റ്റിഗേഷൻ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 19 രാവിലെ 11 മണി. ഫോൺ: 0495 2365367
ബോട്ട് വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു
ട്രോളിങ് നിരോധന കാലയളവിന് ശേഷം ജില്ലയിൽ പട്രോളിങ്ങിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ ഓഗസ്റ്റ് ഒന്ന് മുതൽ അടുത്ത ട്രോളിങ് നിരോധനം തുടങ്ങുന്നതു വരെ യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള ബോട്ടുടമകളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 19 ഉച്ചയ്ക്ക് ശേഷം 3 മണി. ഫോൺ: 0495 2414074, 9496007052
വെറ്ററിനറി ഡോക്ടർ: അഭിമുഖം 11 ന്
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല ചികിത്സാ സൗകര്യം ഏർപ്പെടുത്താൻ വെറ്ററിനറി ഡോക്ടറെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും. താത്പര്യമുളളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 രാവിലെ 11 മണിയ്ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0495 2768075
വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
കേരള പി.എസ്.സി വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങൾ ജൂൺ 15-ലെ ഗസറ്റ് വിജ്ഞാപനം, പി.എസ്.സി ബുളളറ്റിൻ, കമ്മിഷന്റെ വെബ്സൈറ്റായ www.keralapsc.gov.in എന്നിവയിൽ ലഭിക്കും.
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം
സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 13 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള എച്ച്.ആർ. ട്രെയിനി, എസ്.ഇ.ഒ. ട്രെയിനി, ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് മാനേജർ, സെയിൽസ് കോഓർഡിനേറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കുടുതൽ വിവരങ്ങൾക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ & വാട്‌സ്ആപ്പ് നമ്പർ – 0495 2370176
ഗതാഗത നിയന്ത്രണം
മാവൂർ – എരഞ്ഞിമാവ് വരെയുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (ജൂലൈ 9) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം/ വേഗത നിയന്ത്രിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് 740 രൂപ ദിവസവേതനത്തിന് രണ്ട് മാസത്തേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിസിഎ/പിജിഡിസിഎ/ കെജിടിഇ വേഡ് പ്രൊസസിംഗ്. കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം. സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകളുമായി ജൂലൈ 12ന് രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ലെ അഭിമുഖത്തിൽ പങ്കെടുക്കാം.
ആട് വളർത്തൽ പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 13, 14 തീയതികളിൽ ആട് വളർത്തലിൽ രണ്ട് ദിവസത്തെ പരിശീലനം നൽകുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് 12-നകം 04972- 763473 നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം.