മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ഓഡിയോ റൈറ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്. ടിപ്സ് മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 25 കോടിക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു.മണിരത്‌നത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.ഒരു മികച്ച ചിത്രം ഒരുക്കുന്നു എന്നതിനൊപ്പം ബാക്ക്ഗ്രൗണ്ട് സ്കോറിനും ഗാനങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് മണിരത്നം. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിലും അതെ മണിരത്നം ടച്ച് പ്രതീക്ഷിച്ചാണ് ആരാധകർ റിലീസിനായി കാത്തിരിക്കുന്നത്.
We are happy to announce @tipsofficial 🎶 have acquired the AUDIO RIGHTS 💽 of our ambitious project #PS1 🗡️ in all languages ✨@MadrasTalkies_ #ManiRatnam @arrahman pic.twitter.com/PS6sBCH9Po
— Lyca Productions (@LycaProductions) July 7, 2022
ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകീട്ട് ആറ് മണിക്ക് പുറത്ത് വിടും. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, സൂര്യ, മഹേഷ് ബാബു, രക്ഷിത് ഷെട്ടി തുടങ്ങിയവരുടെ ഓദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ പുറത്തിറങ്ങുക. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി അഞ്ച് ഭാഷകളിലാണ് ടീസര്‍ പുറത്തിറങ്ങുന്നത്.ചിത്രത്തിലെ ചില പ്രധാന ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ കഴിഞ്ഞ ദിനങ്ങളില്‍ പുറത്തുവിട്ടത് വൈറല്‍ ആയിരുന്നു. കാര്‍ത്തി, വിക്രം, ഐശ്വര്യ റായ്, തൃഷ എന്നിവരുടെ ക്യാരക്റ്റര്‍ പോസ്റ്ററുകളാണ് പുറത്തെത്തിയത്.500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.