തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റ്. ഐടി വകുപ്പിന് കീഴില്‍ ജോലി നേടിയത് ഈ സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തി. എന്നാൽ യു എ ഇ യിൽ സാമ്പത്തിക തട്ടിപ്പിൽ കേസ് നില നിൽക്കെയാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമായതെന്നതാണ് പ്രധാനം. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന രീതിയിലാണ് എംബസിയുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നുവെന്നും മികച്ച ജീവനക്കാരിയായി സ്വപ്നയെ തെരഞ്ഞെടുത്തിരുന്നുവെന്നും സർട്ടിഫിക്കറ്റിൽ പറയുന്നു. ഷാർജ ഭരണാധികാരിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിജയകരമായി ഏകോപിപ്പിച്ചത് സ്വപ്നയാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതു സംബന്ധിച്ചും സംശയം ഉയർന്നിട്ടുണ്ട്.