News

കനോലി കനാല്‍ പ്രവൃത്തി പുരോഗമിക്കുന്നു: ഒന്നര മാസത്തിനുള്ളില്‍ ബോട്ട് സര്‍വ്വീസ്

കോഴിക്കോട്: കനോലി കനാലിന്റെ ശുചീകരണ പ്രവൃത്തി രണ്ട് മാസം പിന്നിടിന്നു. ഇതുവരെ ഏഴ് കിലോമീറ്റര്‍ ദൂരത്തിലെ കുളവാഴയും മാലിന്യങ്ങളും അഞ്ച് കിലോമീറ്ററിലെ ചെളിയുമാണ് നീക്കിയത്. ശേഷിക്കുന്ന ഭാഗങ്ങളില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളില്‍ തന്നെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ബോട്ട് ഓടിക്കാനുള്ള നടപടികള്‍ക്ക് തുടക്കമാവും.

ജലപാതയ്ക്കായി ക്വില്‍ (കേരള വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്) ആണ് കനാല്‍ ശുചീകരിക്കുന്നത്. നിലവില്‍ എരഞ്ഞിപ്പാലും മുതല്‍ കാരപ്പറമ്പ് വരെയുള്ള ഭാഗത്താണ് ചെളി നീക്കല്‍ നടക്കുന്നത്. മഴപെയ്ത് വെള്ളം ഉയര്‍ന്നാല്‍ ചെളി നീക്കല്‍ പ്രവൃത്തിക്ക് വേഗം കൂടും. കല്ലായ് മുതല്‍ എരഞ്ഞിക്കല്‍ വരെയുള്ള 11.2 കിലോ മീറ്റര്‍ കനാലാണ് ജലപാതയ്ക്കായി ക്വില്ലിന്റെ കീഴില്‍ വൃത്തിയാക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!