Kerala

60,000 രൂപക്ക് അരക്കോടിയുടെ സ്വർണക്കടത്ത്: ഷാർജയിൽ നിന്ന് എത്തിയ 26 കാരൻ പിടിയിൽ

മലപ്പുറം: 60,000 രൂപക്ക് അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26 കാരൻ കരിപ്പൂരിൽ പിടിയിൽ. ബുധനാഴ്ച രാത്രി ഷാർജയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണൻതോടി ലുക്മാനുൾ ഹക്കീം (26) ആണ് പിടിയിലായത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 897 ഗ്രാം സ്വർണ്ണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഹക്കീം തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച മൂന്നു ക്യാപ്‌സ്യൂളുകളിൽ നിന്നാണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കും. കള്ളക്കടത്തുസംഘം ഹക്കീമിന് 60,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ദുബായിൽനിന്ന് എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരും സ്വ‍ർണവുമായി പിടിയിലായിരുന്നു. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 1,838 ഗ്രാം സ്വർണ്ണമിശ്രിതം ശരീരത്തിലുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!