തിങ്കളാഴ്ച്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് മിമിക്രി കലാകാരന്‍ കൊല്ലം സുധി മരണപ്പെട്ടത്. സുധിയുടെ മരണം മലയാളി പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബിനു അടിമാലി അപകടനില തരണം ചെയ്തുവെന്ന് ടെലിവിഷൻ ഷോ സംവിധായകനായ അനൂപ് പറഞ്ഞു. അപകടത്തിൽ ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുണ്ടായിരുന്നു. തുടർന്ന് ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നു.
അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട് എന്നും ഇപ്പോൾ അദ്ദേഹത്തിന് വിശ്രമം വേണമെന്നും അതുകൊണ്ട് തന്റെ ബിനുവിന്റെ സ്നേഹാന്വേഷണങ്ങൾക്കായി ആശുപത്രിയിൽ വിഡിയോ എടുക്കാൻ വരുന്നവർ സംയമനം പാലിക്കണമെന്നും അനൂപ് പറയുന്നു.
‘‘ബിനു അടിമാലിയെ കണ്ടുവെന്നും ബിനു ചേട്ടന് ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഇപ്പോൾ പരിപൂർണ വിശ്രമത്തിലാണ്. ബിനുച്ചേട്ടന്റെ അവസ്ഥയെ കുറിച്ച് അന്വേഷിച്ച് ഒരുപാട് പേർ എത്തുന്നുണ്ട്. ബിനു പറഞ്ഞിട്ടാണ് ഞാൻ ഇങ്ങനെയാരു വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഒരു പത്തുമിനിറ്റോളം ഞങ്ങൾ സംസാരിക്കുകയുണ്ടായി. കുറച്ചു വികാരഭരിതമായ നിമിഷങ്ങളായിരുന്നു. അതിനെപ്പറ്റിയൊക്കെ പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്. എന്നാണ് അനൂപ് പറഞ്ഞത്.