Kerala News

തൃശ്ശൂരില്‍ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി, മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യക്കുറിപ്പ്

കൊച്ചുമകനുമായി മുത്തശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന്‍ ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചു.

അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായിരുന്നു. മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്താണ് താമസം. മകനെ കൂടെ താമസിപ്പിച്ചിരുന്നില്ല. അംബികയ്ക്കു ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രയാസത്തിലായിരുന്നു. മകള്‍ വീട്ടിലേയ്ക്കു തിരിഞ്ഞുനോക്കാത്ത പ്രശ്‌നങ്ങളും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു.

കൊച്ചുമകനേയും തന്നേയും ഒന്നിച്ച് അടക്കം ചെയ്യണമെന്ന് കുറപ്പില്‍ എഴുതിയിട്ടുണ്ട്. അംബികയുടെ കയ്യക്ഷരമാണ് കത്തിലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് അന്തിക്കാട് പൊലീസ് കേസെടുത്തു.

കിഴുപ്പിള്ളിക്കര എസ്.എസ്.എ.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!