ഈ ദുരിതകാലത്തും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ കൂട്ടി ജനങ്ങളെ ദ്രോഹിക്കുന്ന മോദി സർക്കാരിനെതിരെ കുന്നമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനം ഉരുട്ടി പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അടക്കമുള്ള നേതാക്കൾ സംസാരിച്ചു

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് പതിമംഗലത്ത് മുസ്ലിം ലീഗ് സൗജന്യ പെട്രൊൾ വിതരണം നടത്തി
ദിനംതോറും വർദ്ധിച്ച് വരുന്ന ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി പതിമംഗലത്ത് മുസ്ലീംലീഗ് സൗജന്യ പെട്രോൾ വിതരണ സമരം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി പി സലീമിൻ്റെ അദ്ധ്യക്ഷതയിൽ എ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധിഖലി, ഒ പി അസ്സൻകോയ, എ പി അഷ്റഫ്, നാസർ ചാലിയിൽ, എം പി ഇസ്മയിൽ, ജബ്ബാർ പടനിലം,യു സി ബുഷ്റ, ഷമീർ എ, നാസർ തോട്ടത്തിൽ,കെ അഷ്റഫ്, എന്നിവർ സംബന്ധിച്ചു.പഞ്ചായത്ത് സെക്രട്ടറി ഒ പി അസീസ് സ്വാഗതവും കെ അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.

