Kerala News

കുന്ദമംഗലം കോടിതി കെട്ടിട നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി

 കുന്ദമംഗലം കോടതി കെട്ടിട നവീകരണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ പൗരാണിക പ്രാധാന്യം ചോര്‍ന്നുപോവാതെ നവീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
       
കുന്ദമംഗലത്ത് കോടതിയും പോലീസ് സ്റ്റേഷനും ഒരേ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അസൗകര്യങ്ങള്‍ക്ക് നടുവില്‍ ജീവനക്കാരും നാട്ടുകാരും അനുഭവിച്ചുവന്ന പ്രയാസം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളും സൗകര്യപ്രദമായ നിലയിലേക്ക് മാറ്റണമെന്ന തീരുമാനമുണ്ടായത്.
       
കുന്ദമംഗലം പെരിങ്ങളം റോഡില്‍ ആഭ്യന്തര വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് എന്‍.ഐ.ടി ആര്‍കിടെക്ചറല്‍ വിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിലേക്കാണ് പോലീസ് സ്റ്റേഷന്‍ മാറ്റിയത്. ആകര്‍ഷകമായ ഈ കെട്ടിടം നിര്‍മ്മിച്ചത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ്.
        
കുടുസ്സായ ഒരു മുറിയിലാണ് കോടതിയിൽ ന്യായാധിപനും കക്ഷികളും സാക്ഷികളും പ്രതികളും അഭിഭാഷകരും ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോൾ ഇരിക്കുന്നത്. ഇത് മാറ്റി വിശാലമായ ഒരു കോര്‍ട്ട് ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്.
       
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറ‍ഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!