കോഴിക്കോട് പെരുമണ്ണയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട ആളുടെ ഫലം നെഗറ്റീവ്. പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. ജൂണ്‍ നാലിനാണ് പെരുമ്മണ്ണ സ്വദേശിയായ ബീരന്‍ കോയ ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തുന്നത്. അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെരാത്രി ബീരാന്‍ കോയ ശുചിമുറിയില്‍ കുഴഞ്ഞ് വീണു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു.
പെരുമണ്ണയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട ആളുടെ ഫലം നെഗറ്റീവ്

