ചാന്ദ്ര ദൗത്യം നാസ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. 50 വര്‍ഷം മുമ്പ് നമ്മള്‍ ചെയ്തതാണ് അത്. ചൊവ്വ, പ്രതിരോധം, ശാസ്ത്രം തുടങ്ങിയ അതിനേക്കാള്‍ വലിയ കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം ട്വീറ്റില്‍ ട്രംപ് പറഞ്ഞിരിക്കുന്ന ഒരു കാര്യം ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ചൊവ്വയുടെ ഭാഗമാണ് ചന്ദ്രനെന്ന് ബ്രാക്കറ്റില്‍ കുറിച്ചതാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്. ചൊവ്വാ ദൗത്യത്തില്‍ നാസ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്നതിനിടയിലാണ് ട്രംപ് ചൊവ്വയുടെ ഭാഗമാണ് ചന്ദ്രനെന്ന് ബ്രാക്കറ്റില്‍ കുറിച്ചിരിക്കുന്നത്. മനുഷ്യനെ 2024- ല്‍ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതി ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.