താനൂർ ബോട്ട് അപകടത്തിന് പിറകെ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ച് നാട്ടുകാർ. കെട്ടുങ്ങൽ ബീച്ചിലെ താൽകാലിക പാലമാണ് നാട്ടുകാർ കത്തിച്ചത് ഇന്നലെ അപകടപ്പെട്ട ബോട്ടിലേക്ക് യാത്രക്കാർ സഞ്ചരിച്ച പാലമാണ് നാട്ടുകാർ കത്തിച്ചത്.
ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സർവീസിനായി ബോട്ട് പുറപ്പെട്ടത്. ബോട്ട് പുറപ്പെട്ട ഒരു മണിക്കൂറിന് ശേഷം ബോട്ട് അപകടത്തിൽപെടുകയായിരുന്നു. സമയം കഴിഞ്ഞതിന് ശേഷം സർവീസ് നടത്തിരുന്നെന്ന് നാട്ടുകാർ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
തുടർന്നാണ്, ഇന്നലെ അപകടത്തിന് ശേഷം നാട്ടുകാർ പാലം കത്തിച്ചത്. അനധികൃതമായി ബോട്ട് സർവീസ് നടത്തുന്നതിന് പ്രദേശവാസികൾ പൊലീസിൽ കേസ് നൽകിയിരുന്നു.