തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ആം ആദ്മി പാര്‍ട്ടി. അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സാധാരണ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്ന് എഎപി കേരള നിരീക്ഷകന്‍ എന്‍.രാജ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. 140 സീറ്റുകളിലും മത്സരിച്ച് വിജയിച്ച് കേരളത്തില്‍ ഭരണം നേടുക എന്നതാണെന്ന് പാര്‍ട്ടി ലക്ഷ്യമെന്നും അവര്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും ആംആദ്മിക്ക് സംസ്ഥാനത്ത് നല്ല സ്ഥാനാര്‍ത്ഥികളുണ്ട്. മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും എന്‍.രാജ കൂട്ടിചേര്‍ത്തു.
പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേരളം സന്ദര്‍ശിക്കുമെന്നും എഎപി നിരീക്ഷന്‍ പറഞ്ഞു.

