Kerala News

ലൈംഗിക അധിക്ഷേപം, ടോയ്‌ലറ്റ് കഴുകല്‍, ചെരുപ്പ് വൃത്തിയാക്കല്‍; നഴ്സിങ് കോളേജിനെതിരേ വിദ്യാര്‍ഥികള്‍

ആലപ്പുഴ ചേര്‍ത്തല എസ്.എച്ച് നഴ്സിംഗ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോശമായി പെരുമാറുന്നതായി പരാതി. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികളുടെ പരാതി.

അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍പ്പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ജോലിക്കിടെ ഉടുപ്പില്‍ ചുളിവ് വീഴുന്നതുപോലും ഇവര്‍ ലൈംഗിക ചുവയോടെയാണ് കാണുന്നത്. വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്ക് എതിരെ പരാതിപ്പെടുന്ന വോയിസ് ക്ലിപ്പുകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്സിംഗ് കൗണ്‍സില്‍ ഇവിടെ പരിശോധന നടത്തി. ഈ സമയം വിദ്യാര്‍ത്ഥിനികള്‍ ഇവരോട് പരാതിപ്പെട്ടിരുന്നു. ആരോഗ്യസര്‍വകലാശാലയ്ക്ക് ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 10ന് കോളേജില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ യോഗം വിളിച്ചിട്ടുണ്ട് ആരോഗ്യസര്‍വകലാശാല പ്രതിനിധി യോഗത്തില്‍ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!