കോവിഡ് പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ ഊർജ്ജിത പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്റ്റേഷൻ പരിധി നിശ്ചയിച്ചാണ് ഇവർക്ക് ചുമതല നൽകിയിട്ടുളളത്. ഇതോടെ ജില്ലായിലാകെ 486 സെക്ടറൽ മജിസ്ട്രേറ്റുമാരായി.
കോർപ്പറേഷൻ പരിധിയിൽ 15 പേരെയും കൊടുവള്ളി, മുക്കം, ഫറോക്ക്, വടകര, കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി മുനിപ്പാലിറ്റികളിലായി 26 പരെയും വിവിധ പഞ്ചായത്തുകളിലായി 142 പേരെയുമാണ് പുതുതായി നിയോഗിച്ചിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളിലെ ഗസറ്റെഡ് ഉദ്യോഗസ്ഥരാണിവർ.
ഓരോ പ്രദേശത്തും പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഉറപ്പാക്കുകയാണ് ഉത്തരവാദിത്തം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും സംബന്ധിച്ച് ജില്ലാ കലക്ടറെ ബോധ്യപ്പെടുത്തും. ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയിൻ, ക്വാറന്റൈൻ, ഐസലേഷൻ, മരണം, വിവാഹം, ഓഡിറ്റോറിയം എന്നിവയിലേതടക്കം കോവിഡ് മാനദണ്ഡങ്ങളുടെ കർശനമായ പാലനം, കടകളിലും മാർക്കറ്റുകളിലും വ്യവസായ സ്ഥാപനങ്ങളിലെയും കോവിഡ് പ്രോട്ടോകോൾ എന്നിവ ഉറപ്പുവരുത്തും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ പുറത്തിറക്കുന്ന ഉത്തരവുകളെല്ലാം പാലിക്കപ്പെടുന്നുവെന്ന് പരിശോധിക്കേണ്ട ചുമതലയും ഇവർക്കാണ്. കോവിഡ് പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ട് പിഴ ഈടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുകയും ഇത് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തുകയും ചെയ്യും. ഹാർബർ, മാർക്കറ്റ്, ആളുകൾ കൂട്ടം കൂടാൻ ഇടയുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് സഹായത്തോടെ നിയന്ത്രണങ്ങൾ ഉറപ്പാക്കും. വിവാഹം, മരണം, രാഷ്ട്രീയ പരിപാടികൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ കൈവശം ഉണ്ടായിരിക്കും. പോലീസും ഹെൽത്ത് വിഭാഗവും ഇവർക്കൊപ്പമുണ്ടാവും. നിയോഗിക്കപ്പെട്ട സെക്ടറൽ മജിസ്‌ട്രേറ്റുമാർ അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും മെഡിക്കൽ ഓഫീസർമാരെയും ബന്ധപ്പെട്ട് പ്രദേശത്തിന്റെ വ്യക്തമായ വിവരം അറിയുകയും ചെയ്യും.
കാക്കൂർ , കായക്കൊടി , മൂടാടി , തിക്കോടി ഗ്രാമപഞ്ചായത്തുകൾ ക്രിട്ടിക്കൽ വിഭാഗത്തിൽ ഉൾപ്പെടുത്തി. 30 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് ക്രിട്ടിക്കലായി പ്രഖ്യാപിക്കുന്നത്.
വളരെ ഉയർന്ന ടി. പി. ആർ : നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൂടി നിയന്ത്രണം കടുപ്പിച്ചു
കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതായി ജില്ലാ കളക്ടർ എസ് സാംബശിവറാവു അറിയിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന സാഹചര്യത്തിലാണിത്.
കുരുവട്ടൂർ , ചേമഞ്ചേരി, കായണ്ണ , ചെങ്ങോട്ടുകാവ് , പെരുമണ്ണ, വേളം , ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ ,ഏറാമല, ചക്കിട്ടപ്പാറ, തിക്കോടി ,മടവൂർ , ഫറോക്ക് മുനിസിപ്പാലിറ്റി ,പെരുവയൽ, മുക്കം മുൻസിപ്പാലിറ്റി, പേരാമ്പ്ര, രാമനാട്ടുകര മുൻസിപ്പാലിറ്റി, കടലുണ്ടി, ചങ്ങരോത്ത് , ചെക്യാട് ,നരിക്കുനി, കക്കോടി ,പനങ്ങാട്, തുറയൂർ, വളയം, കൂത്താളി, ഒളവണ്ണ, കോട്ടൂർ , ഉണ്ണികുളം, വില്യാപ്പള്ളി ,കൊയിലാണ്ടി മുനിസിപ്പാലിറ്റി, പുറമേരി ,മൂടാടി, കാക്കൂർ, അത്തോളി, ഉള്ളിയേരി, കൊടിയത്തൂർ, നാദാപുരം ,തിരുവല്ലൂർ ,അഴിയൂർ, തൂണേരി, കിഴക്കോത്ത്, കുറ്റ്യാടി ,മാവൂർ, ബാലുശ്ശേരി, ചാത്തമംഗലം, എടച്ചേരി, കാരശ്ശേരി, കായക്കൊടി, കൂരാച്ചുണ്ട്, മരുതോങ്കര, നന്മണ്ട, ഒഞ്ചിയം, പുതുപ്പാടി, തിരുവമ്പാടി, ഓമശ്ശേരി എന്നിവയെ നേരത്തെ വളരെ ഉയർന്ന ടി പി ആർ ഉള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു.
ഈ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും മറ്റ് ചടങ്ങുകളിലും അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ല. വിവാഹത്തിലും മറ്റ് മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകളിലും അംഗസംഖ്യ 5 ആയി പരിമിതപ്പെടുത്തി. ചടങ്ങുകൾ നടത്തണമെങ്കിൽ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട സെക്ടറൽ മജിസ്ട്രേ റ്റുമാർക്കും ആർ. ആർ. ടി. മാർക്കും വിവരം കൈമാറണം. അനുമതിയില്ലാത്ത കൂടി ചേരലുകളും ചടങ്ങുകളും നിർബന്ധമായും ഒഴിവാക്കണം.
പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ ഒഴികെയുളള സ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ജോലിക്ക് പോകുന്നവരും മറ്റ് ദൈനം ദിന കാര്യങ്ങൾക്ക് പോകുന്നവരും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. ഹോട്ടലുകളിൽ രാത്രി ഏഴ് മണി വരെ മാത്രമേ ഇരുത്തി ഭക്ഷണം നൽകാവൂ. രാത്രി 9 വരെ പാർസൽ നൽകാം.
വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കുന്നുണ്ടോ എന്നത് സെക്ടറൽ മജിസ്ട്രറ്റുമാരും ആർ. ആർ. ടി മാരും പരിശോധിക്കും. പ്രോട്ടോകോൾ ലംഘനം കണ്ടാൽ രണ്ടു ദിവസമോ അതിലധിമോ ദിവ സം കട അടപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമെന്നു തോന്നിയാൽ കൂടുതൽ ഗൗരവമായ നടപടികൾ കൈക്കൊള്ളും.
അഴിയൂരിൽ കോവിഡ് രോഗികൾക്കായി സ്ഥിരം ആംബുലൻസ് സംവിധാനം ഒരുക്കി
കോവിഡ് രോഗികൾക്കും പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട വർക്കും അടിയന്തിര ആവശ്യങ്ങൾക്കായി സ്ഥിരം ആംബുലൻസ് സംവിധാനം പഞ്ചായത്ത് ഏർപ്പെടുത്തി. നിർധനരായവർക്ക് വാർഡ് ആർ ആർ ടി റിപ്പോർട്ട് പ്രകാരം സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കും ഈടാക്കുന്നതാണ്. ആംബുലൻസിന്റെ സേവനം സമയത്ത് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ നടപടി.ആംബുലൻസിന്റെ
മൊബൈൽ നമ്പർ
9645008819

