കണ്ണൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല. സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അിറിയിച്ചു.
സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐയ്ക്ക് പങ്കില്ല. ഡിവൈഎഫ്‌ഐ നേതാക്കള്‍ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണ്. ഏതെങ്കിലും ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വന്നവരായിരുന്നു അവര്‍. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ ആരേയും സംരക്ഷിക്കില്ല.
പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐഎമ്മുകാരാണെന്നാണ് കോണ്‍ഗ്രസും ബിജെപിയും ഒരേപോലെ ആരോപിക്കുന്നത്.

