National News

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഡൽഹി – ബംഗളൂരു വിമാനത്തിലാണ്‌ സംഭവം. യാത്രക്കാരനെ ബംഗളൂരുവിൽ വെച്ച് സിഐഎസ്എഫിന് കൈമാറി. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന 6E 308 വിമാനത്തിലാണ് യാത്രക്കാരൻ മദ്യപിച്ചെത്തി എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ ജീവനക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയും തുടർന്ന് യാത്രക്കാരനെ അവിടെ നിന്ന് മാറ്റുകയുമായിരുന്നു. ഇതുമൂലം വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് ഒരു പ്രശ്നവും വന്നിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്നും എയർലൈൻ വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചില വിമാന യാത്രക്കാരുടെ മോശം പെരുമാറ്റം വാർത്തകളിൽ നിറഞ്ഞിരുന്നു. ജനുവരിയിൽ ഗോ ഫസ്റ്റ് വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ മോശമായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. ജനുവരി അഞ്ചിന് ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് ഒരാൾ മൂത്രമൊഴിച്ച സംഭവവും വാർത്തകളിൽ നിറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!