സോഷ്യൽ മീഡിയയിൽ ട്രൻഡായി സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫോട്ടോ എടുക്കുന്നതിനിടെയുള്ള വീഡിയോ. മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ ആണ് ട്രെന്ഡായികൊണ്ടിരിക്കുന്നത്.പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഇരുന്നതിന് ശേഷം പിണറായി വിജയന്‍ ഏറ്റവുമൊടുവില്‍ നടന്നുവരുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.മന്ത്രി സജി ചെറിയാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കം ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി പറയുന്ന ചാമ്പിക്കോ ഡയലോഗാണ് വീഡിയോയെ കളറാക്കുന്നത്.