പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായിപ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ചൂതാട്ട കമ്പനികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ അടക്കമുള്ള കമ്പനികളാണ് കോടതിയെ സമീപിച്ചത്.ഇക്കഴിഞ്ഞ ഫെബ്രവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
വിഷയത്തില്‍ സര്‍ക്കാറിനോട് വിശദമായ മറുപടി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും.
.
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

