ലോക്ക്ഡൗണില്‍ ചിത്രം വരച്ച് ശ്രദ്ദേയനായി അമ്പലക്കണ്ടി വടക്കേപറമ്പില്‍ വര്‍ണ്ണ മജീദ്. ചിത്രകാരനായ മജീദ് 33 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ലോക്ഡൗണില്‍ വീട്ടില്‍തന്നെ ഇരുന്നപ്പോള്‍ വരച്ച നടൻ ടൊവിനോ തോമസിന്റ ചിത്രമാണ് ഇപ്പോള്‍ ഏറെ ശ്രദ്ദ നേടിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഫോട്ടോ ആണെന്ന് തോന്നിക്കുന്നതാണ് ഈ ചിത്രം.
മുക്കം ഓര്‍ഫനേജ് സ്‌കൂളില്‍ പഠിച്ച ഇദ്ദേഹം അന്നുമുതലേ ചിത്രം വരച്ച് തുടങ്ങിയിരുന്നു. പിന്നീട് ആരംഭിച്ചതാണ് വര്‍ണ്ണം ആര്‍ട്‌സ്. എന്നാല്‍ ഫ്‌ളക്‌സിന്റെ വരവ് കലാകാരന്മാര്‍ക്ക് വലിയ ആഘാതം ഏല്‍പ്പിച്ചു. പലരും മറ്റ് ജോലികള്‍ക്ക് പോയി. എന്നാല്‍ പ്ലാസ്റ്റിക് നിരോധനം വന്നതോടെ കലാകാരന്മാര്‍ വീണ്ടും സജീവമായി. ലോക്ക്ഡൗണ്‍ വന്നതോടെ വീട്ടില്‍ ഇരുന്നപ്പോളാണ് അദ്ദേഹം ടൊവിനോയ്ക്ക് ആദരവായി ചിത്രം വരച്ചത്. 12 അടിയും 10 അടി വീതിയും ഉള്ളതാണ് ചിത്രം. 4 ദിവസമാണ് ചിത്രം വരക്കാനെടുത്തത്. ചിത്രം പൂര്‍ത്തിയായതോടെ പലരും ചിത്രത്തിന് ആവശ്യമായി എത്തിയിട്ടുണ്ട്. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഈ ലോക്ഡൗണ്‍ കാലമാണ് ചിത്രം വരയിലേക്ക് ഇദ്ദേഹത്തെ തിരിച്ചെത്തിച്ചത്. ലോക്ഡൗണില്‍ കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുന്ന ചിത്രം വരക്കുകയാണ് മജീദിന്റെ അടുത്ത ലക്ഷ്യം