
കുന്ദമംഗലം: ആനപ്പാറ ആശുപത്രിയിൽ കിടത്തി ചികിത്സ നിലച്ചിട്ട് നിരവധി വർഷങ്ങളായി. കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ ഖാലിദ് കിളിമുണ്ട സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനം ഇരു മുന്നണികൾ മാറി മാറി ഭരിച്ചിട്ടും കുന്ദമംഗലത്തേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ ‘കിടത്തി ചികിത്സ പുനരാരംഭിക്കുക എന്ന ആവശ്യത്തിന് പരിഹാരമുണ്ടായിട്ടില്ല. ആനപ്പാറ ആശുപത്രിൽ കിടത്തി ചികിത്സക്കാവശ്യമായ മുഴുവൻ ഭൗതിക സാഹചര്യവും കുന്ദമംഗലം ഗ്രാമ പഞ്ചായത്തും, സ്ഥലം എം.എൽ.എ.യും ബന്ധപ്പെട്ട ഏജൻസികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടു്. എന്നിട്ടും ഇവിടെ കിടത്തി. ചികിത്സ ആരംഭിക്കുന്നതിന് ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു് നിന്ന് ഉണ്ടായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് വിവിധ സംഘട നകൾ നടത്തിയപ്രതിഷേധസമരങ്ങളൊന്നുംഅധികാരികൾ ഇതുവരേയും മുഖവിലക്കെടുത്തിട്ടില്ല. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ പഞ്ചായത്തിൽ സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. അതോടൊപ്പം കുന്ദമംഗലം സർക്കാർ ആശുപത്രിയിൽ മുടങ്ങി പോയ കിടത്തി ചികി ത്സ പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പു് മന്ത്രിയോടും കേരള സർക്കാരിനോടും ആവശ്യപ്പെട്ടു

