Trending

ബാവലി ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

അന്തർസംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി നടത്തിയ
പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്. ബാവലി ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് സംഭവംവാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി. തടിയെല്ലിനും പരിക്കേറ്റു. പ്രതി അഞ്ചാം മൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായ ആളാണ് ഹൈദറെന്നാണ് വിവരം. എക്സൈസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അന്തർസംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് സംഭവമുണ്ടായത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!