വനിതാദിനത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതലപരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ലിന്‍സി എ കെ അധ്യക്ഷയായി.
പരിപാടിയുടെ ഭാഗമായി നടത്തിയ സന്ദേശയാത്ര കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നിന്നും ആരംഭിച്ച് ടൗണ്‍ഹാളില്‍ സമാപിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വകുപ്പിലെ വനിത ജീവനക്കാര്‍ യാത്രയില്‍ അണിചേര്‍ന്നു. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സിലെ കുട്ടികളുടെ പരേഡും നടന്നു.
ജില്ലയിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്കായി കൗണ്‍സിലിങ് ടെക്നിക്ക് എന്ന വിഷയത്തില്‍ ഇംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അനു അല്‍ഫോണ്‍സ് ക്ലാസ്സ് എടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അനുരാധ, സി ഡി പി ഒ ധന്യ ടി എന്‍, മിനി, ലേഖ, വനിത ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് സുനീഷ് കുമാര്‍ ടി എം, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് കെ സതി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വകുപ്പിലെ വനിത ജീവനക്കാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.