ട്വന്റി ട്വന്റിക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും.
ഇ.ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയിൽ വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞു.ട്വന്റി ട്വന്റിയിൽ വലിയ പ്രതീക്ഷയുണ്ടെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ യോഗ്യനല്ലെന്നും ശ്രീനിവാസൻ പറഞ്ഞു
. സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തോടും ശ്രീനിവാസൻ പ്രതികരിച്ചു. ‘പോയവരൊക്കെ ശരിയായ വഴിയിൽ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ –
എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.