
റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു.
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 2002ലാണ് ഇദ്ദേഹം ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ഒലിവിയര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ പൈലറ്റും സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദസ്സോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ഒലിവിയർ ദസ്സോ ഫ്രാൻസിനെ സ്നേഹിച്ചിരുന്നെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.https://twitter.com/EmmanuelMacron/status/1368625180562624516?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1368625180562624516%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.sky.com%2Fstory%2Fa-great-loss-macron-pays-tribute-to-french-billionaire-politician-killed-in-helicopter-crash-12239334
“വ്യവസായത്തിന്റെ കപ്പിത്താൻ, നിയമനിർമ്മാതാവ്, പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ, വ്യോമസേനയിലെ റിസർവ് കമാൻഡർ: ജീവിതകാലത്ത് അദ്ദേഹം ഒരിക്കലും നമ്മുടെ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം വലിയ നഷ്ടമാണ്”, മാക്രോൺ ട്വിറ്ററിൽ കുറിച്ചു.

