സാൻഡോസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ച് ജനശബ്ദം ന്യൂസ് സ്‌പെഷ്യൽ പതിപ്പ് പുറത്തിറക്കി. നാലു പതിറ്റാണ്ട് പിന്നിടുന്ന സാൻഡോസ് ടൂർണമെന്റിന്റെ ചരിത്രവും പ്രൗഢിയും അടയാളപ്പെടുത്തുന്ന രീതിയിൽ 42 നിറവിൽ തയ്യാറാക്കിയ പ്രത്യേക കളർ പതിപ്പാണ് വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. പന്താരവം എന്ന പേരിൽ ഫുട്ബോൾ ലഹരിയുണർത്തുന്ന ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ. ടി നിസാർ അഹമ്മദ് രാഷ്ട്രപതിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥനുമായ മോഹൻദാസിന്പതിപ്പ് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു. ചടങ്ങിൽ കായിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും ഫുട്ബോൾ പ്രേമികളും പങ്കെടുത്തു.
“കളിയല്ല, ജനതയുടെ വികാരം” എന്ന ആശയത്തെ ആസ്പദമാക്കിയും, ഓർമ്മകളിലെ കളിയാരവവേ അഭിമാനവും സൗഹൃദവും നിറഞ്ഞ ഫുട്ബോൾ കാലത്തിന്റെ കഥകളാണ് സ്‌പെഷ്യൽ പതിപ്പിന്റെ ഉള്ളടക്കം. സീറോയിൽ നിന്ന് ഐക്കണിലേക്കുള്ള സാൻഡോസിന്റെ വളർച്ച, കുന്ദമംഗലത്ത് ഇലവൻസ് ഫുട്ബോൾഗ്രൗണ്ട് അനിവാര്യം, ഓർമ്മകളിൽ കളിയാരവം, സൗഹൃദത്തിൻറെ ഫുട്ബോൾ കാലം ,വേരുകളിൽ ഒരു നാടിന്റെ ചരിത്രം,.കളിയല്ല ജനതയുടെ വികാരം,സീറോയിൽ നിന്ന് ഐക്കണിലേക്ക് തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്.
നാലു പതിറ്റാണ്ട് പിന്നിടുന്ന സാൻഡോസ്, ഒരു ടൂർണമെന്റിൽ നിന്ന് നാടിന്റെ സ്വന്തം ക്ലബ്ബ് എന്ന നിലയിലേക്ക് ഉയർന്നതിന്റെ സാക്ഷാത്കാരമാണ് ഈ സീസൺ. സാൻഡോസ് സീസൺ ഫോർ ഇപ്പോൾ ഫുട്ബോൾ ലഹരിയിൽ നാടിനെ മുഴുവൻ ആകർഷിച്ചിരിക്കുകയാണ്. ഓരോ മത്സരദിനവും കായികപ്രേമികൾക്ക് ഉത്സവ നാളുകളായി മാറുമ്പോൾ, ഗാലറികൾ തിങ്ങിനിറഞ്ഞ് കളിക്കാർക്ക് ആവേശം പകരുന്ന കാഴ്ചയും ശ്രദ്ധേയമാണ്.
കുന്ദമംഗലത്തുകാർക്ക് ഫുട്ബോൾ എന്നും വികാരമാണ്. പഴയ തലമുറയും പുതിയ തലമുറയും ഒരുമിച്ച് കൈകോർക്കുന്ന ഈ ഫുട്ബോൾ മാമാങ്കം കഴിഞ്ഞ ദിവസങ്ങളിലെ മത്സരങ്ങളിൽ ടീമുകളുടെയെല്ലാംമികച്ച പ്രകടനം വിജയങ്ങളിലേക്ക് എത്താൻ കരുത്തായി. ഇതിനോടകം തന്നെ ടൂർണമെന്റ് സെമിഫൈനൽ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
വരാനിരിക്കുന്ന ദിവസങ്ങൾ കുന്ദമംഗലത്തുകാർക്കും പരിസര പ്രദേശങ്ങളിലെ കായികപ്രേമികൾക്കും കൂടുതൽ ആവേശത്തിന്റെ നാളുകളായിരിക്കുമെന്ന് സാൻഡോസ് അഖിലേന്ത്യ സെവൻസ് വീണ്ടും ഉറപ്പുനൽകുന്നു. ജനശബ്ദം ന്യൂസിന്റെ സ്‌പെഷ്യൽ പതിപ്പിന് വായനക്കാരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.പന്താരവം ഇനിയും നമുക്ക് നെഞ്ചോട് ചേർക്കാം.

