തിയേറ്റർ കോംപൗണ്ടിൽ നിന്നുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ധാരണ. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം.തിയറ്ററിൽ നിന്നിറങ്ങുന്ന പ്രേക്ഷകരിൽനിന്ന് പ്രതികരണങ്ങളെടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നത് സിനിമകളുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് തിയറ്റർ പ്രതികരണങ്ങൾ വിലക്കാൻ ധാരണയായത്. ഒടിടി റിലീസിനുള്ള നിയന്ത്രണവും കര്‍ശനമാക്കി. ഏപ്രിൽ ഒന്നു മുതൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് 42 ദിവസത്തിന് ശേഷമേ ഒടിടി റിലിസ് അനുവദിക്കൂ. 42 ദിവസത്തിന് മുൻപ് ഒടിടി റിലീസ് അനുവദിക്കില്ല. മുൻകൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകൾക്ക് മാത്രം ഇളവ് അനുവദിക്കും.
തിയ്യേറ്ററില്‍ നിന്നുള്ള സിനിമാ റിവ്യൂ വിലക്കും’;ഒടിടി റിലീസ് 42 ദിവസത്തിന് ശേഷം,

