തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ ആശുപത്രി മാറ്റം ഉടനുണ്ടാകില്ല.ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്.സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ബന്ധുക്കളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനം. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംസാരിച്ചിരുന്നു. ന്യൂമോണിയയും കുറഞ്ഞു. പനി ഉള്‍പ്പെടെ മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു..ശക്തമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഉമ്മന്‍ ചാണ്ടി മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. പനിയും ശ്വാസതടസവും പൂര്‍ണമായും ഭേദമായി. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ശ്വസനസഹായി ഒഴിവാക്കി. വിഎം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു.
ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി;ആശുപത്രി മാറ്റം ഉടനുണ്ടാകില്ല,ന്യൂമോണിയ കുറഞ്ഞു

