ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി.ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.അധികാരത്തിലെത്തിയാല്‍ ലവ്ജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രധാന വാഗ്ദാനം. പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഏര്‍പ്പെടുത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ഒരാള്‍ക്ക് ജോലി, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇരുചക്ര വാഹനം തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. പഞ്ചസാര മില്ലുകള്‍ പുതുക്കി പണിയുന്നതിന് 5,000 കോടി, ഗോതമ്പിനും നെല്ലിനും മിനിമ താങ്ങുവില തുടങ്ങിയവയും ബിജെപി വാഗ്ദാനം ചെയ്യുന്നു.
ഹോളി, ദീപാവലി ആഘോഷങ്ങളുടെ സമയത്ത് എല്‍.പി.ജി സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും പ്രകടനപത്രികയില്‍ ബി.ജെ.പി. അറുപത് വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇരുചക്രവാഹനം എന്നിവയും വാഗ്ദാനം. വിധവാ പെന്ഷന് 800ല്‍ നിന്ന് 1500ലേക്ക് വര്‍ദ്ധിപ്പിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.