Kerala News

ഇങ്ങ് പോരെ.. ഇങ്ങ് പോരെ… പല്ലൻ ഷൈജുവിന് മറുവീഡിയോയുമായി കേരള പോലീസ്

സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ പങ്കുവെച്ച പല്ലൻ ഷൈജു എന്ന ​ഗുണ്ടയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് ഇയാളെ കോട്ടക്കൽ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പൊക്കിയത്.ഇതിന് പിന്നാലെ പല്ലന്‍ ഷൈജുവിനെ പിടികൂടുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് പൊലീസ്.ഷൈജു പൊലീസിനെ വെല്ലുവിളിച്ച ആദ്യ പോസ്റ്റും മീമുകളും ഉള്‍പ്പെടുത്തി രസകരമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമാ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ട്രോൾ വീഡിയോയാണ് കേരള പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

https://www.facebook.com/watch/?v=1284242722054228


‘ഞാൻ കടലിലാണ്, കരയിലല്ലേ നിൽക്കാൻ പറ്റാതെയുള്ളൂ’ എന്ന് പല്ലൻ ഷൈജു പറയുന്ന വീഡിയോക്ക് പിന്നാലെയാണ് പിടികൂടി സ്റ്റേഷനിലെത്തിച്ച് സെല്ലിൽ അടയ്ക്കുന്ന വീഡിയോ പൊലീസ് പങ്കിട്ടത്. നിരവധി കേസുകളിൽ പ്രതിയാണ് ഷൈജു.
തൃശുർ കൊടകര സ്വദേശിയായ പല്ലൻ ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നായിരുന്നു വ്യവസ്ഥ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!