Kerala

‘ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറി’ ; തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ പരാതി

ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറിയെന്നാണ് പരാതി. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിനാണ് ദുരനുഭവം ഉണ്ടായത്. രക്തയോട്ടം കൂട്ടാൻ ഇടുപ്പ് എല്ലിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ നവംബർ 17 നായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം എല്ലിന്റെ ഭാഗത്തെ വേദന മാറാതായതോടെയാണ് ജിജിൻ വീണ്ടും ആശുപത്രിയിൽ എത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു എന്ന് മനസിലാക്കിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും അത് എല്ലിന്റെ ഭാഗമായി കഴിഞ്ഞെന്നുമായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പരാതിയുമായി ജിജിൻ എത്തിയത്. ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!