വളയം: ശ്രീനഗറില്‍ ജോലി ചെയ്തു വരികയായിരുന്ന സൈനികന്‍ ന്യൂമോണിയ ബാധിച്ച് സൈനിക ആശുപത്രിയില്‍ മരിച്ചു. വളയം ചെക്കോറ്റയിലെ പേരാലുള്ള പറമ്പത്ത് മിഥുന്‍ (34) ആണ് മരിച്ചത്. ശ്രീനഗറില്‍ ജോലി ചെയ്യവെ പനി ബാധിച്ച് സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാവിലെയാണ് മിഥുന്‍ മരിച്ചവിവരം അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഞായര്‍ രാത്രി വീട്ടില്‍ എത്തിച്ച മൃത്‌ദേഹം ഇന്ന് വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും. അച്ഛന്‍ :റിട്ടേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന്‍ ജയ ചന്ദ്രന്‍ , അമ്മ: മിനി ജയചന്ദ്രന്‍( മുന്‍ മെമ്പര്‍ വളയം പഞ്ചായത്ത്) . ഭാര്യ: ഗോപിക, മകന്‍: ദക്ഷിത്, സഹോദരി: ചാന്ദിനി.
വളയം സ്വദേശിയായ സൈനികന്‍ ശ്രീനഗറില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

