ഐഎസ്എലിൽ ഇന്ന് കടുത്ത പോരാട്ടം.സീസണിൽ ഇതുവരെ തോൽവി അറിയാത്ത മുംബൈ സിറ്റി എഫ്സിയെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടുക.വൈകുന്നേരം ഏഴിന് മുംബൈ ഫുട്‌ബോൾ അറീനയിലാണ് മത്സരം.12 കളിയിൽനിന്ന് 30 പോയിന്റുമായി സ്വപ്‌ന സമാനമാണ് മുംബൈയുടെ കുതിപ്പ്.കൊച്ചിയിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. തുടക്കത്തിലെ പിഴവുകൾ പരിഹരിച്ച ബ്ലാസ്റ്റേഴ്സ് അവസാന എട്ട് കളിയിൽ ഏഴിലും ജയിച്ചാണ് മുംബൈയിൽ എത്തിയിരിക്കുന്നത്. നാലു മഞ്ഞക്കാർഡ് കണ്ട് സസ്‌പെൻഷനിലായിരുന്ന മധ്യനിര താരം ഇവാൻ കൽയൂഷ്‌നി തിരിച്ചെത്തുന്നത് ടീമിന് ഉണർവ്വേകും.
ഇതോടെ, കഴിഞ്ഞ മത്സരത്തിൽ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന ജിയാനു പകരക്കാരുടെ ബഞ്ചിലേക്ക് മാറും. എന്നാൽ ദയമന്തക്കോസ്, അഡ്രിയാൻ ലൂന, സഹൽ അബ്ദുൽ സമദ് എന്നിവർ മികച്ച ഫോമിലാണ്.