കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ബംഗളൂരുവിലേക്ക് പോകാന്‍ ഇരിക്കെ യാത്രയ്ക്ക് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്
നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ നടത്താനിരുന്ന മന്ത്രിയുടെ പരിപാടികള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ട്.