Kerala News

നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭാ കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭാ കവാടത്തിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. അപ്രതീക്ഷിതമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സഭാ ഗേറ്റ് ലക്ഷ്യമാക്കിയെത്തിയത്. പ്രവര്‍ത്തകരെ പൊലീസ് ഗേറ്റിന് മുന്നില്‍ തടയുകയും ചെറിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകരെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സഭക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

അതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ആരോപണങ്ങള്‍ നേരിടുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഗവര്‍ണര്‍ നയപ്രഖ്യാപനം തുടര്‍ന്നതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി നിയമസഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പി. സി ജോര്‍ജ് എംഎല്‍എയും പ്രതിപക്ഷത്തിനൊപ്പം സഭ ബഹിഷ്‌കരിച്ചു. ഇതിനിടെ ബിജെപി എംഎല്‍എ ഒ. രാജ?ഗോപാല്‍ സഭയില്‍ തുടര്‍ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!