Kerala kerala

മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്.
പെട്ടിമുടി ആര്‍ ആര്‍ ടി സംഘം ഉള്‍പ്പെടെ 20 പേര്‍ അടങ്ങുന്നതാണ് ദൗത്യസംഘം. വനത്തിനുള്ളില്‍ നിന്നും ജനവാസ മേഖലയിലേക്ക് നീങ്ങുന്ന കാട്ടാനകളെ ഡ്രോണിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതിനുശേഷം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കാട്ടിലേക്ക് തുരത്തുന്നതിനാണ് വനംവകുപ്പിന്റെ നീക്കം.

പെട്ടിമുടി ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതച്ച ആറോളം കാട്ടാനകളെയാണ് ഇപ്പോള്‍ കാട്ടിലേക്ക് തുരത്താന്‍ ശ്രമം തുടരുന്നത്. ആനമുടി ദേശീയ ഉദ്യാനത്തിലേക്ക് കാട്ടാനകളെ കയറ്റി വിടാനാണ് വനംവകുപ്പ് പരിശ്രമിക്കുന്നത്.

മൂന്നാര്‍ മേഖലയില്‍ സ്ഥിരമായി എത്തുന്ന കാട്ടാനകളെ കൂടാതെ കൂടുതല്‍ കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!