Kerala Local

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് സിറ്റി ഉപജില്ല മുന്നില്‍; രണ്ടാം സ്ഥാനത്ത് കൊയിലാണ്ടി ഉപജില്ല; മൂന്നാം സ്ഥാനത്ത് കൊടുവള്ളി ഉപജില്ല

പേരാമ്പ്ര: പേരാമ്പ്രയില്‍ നടക്കുന്ന അറുപത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനം പിന്നിടുമ്പോള്‍ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി ഉപജില്ല. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ 587 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 538 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 500 പോയിന്റുമായി കൊടുവള്ളി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ചേവായൂര്‍, ബാലുശ്ശേരി ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

സ്‌കൂളുകളുടെ പോയിന്റ് നില പരിശോധിച്ചാല്‍ ഒന്നാം സ്ഥാനത്ത് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് ചേവായൂര്‍ ആണ്. നിലവില്‍ 172 പോയിന്റാണ് സ്‌ക്കൂളിനുള്ളത്. 144 പോയിന്റുകളുമായി മേമുണ്ട എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. 122 പോയിന്റുകള്‍ ലഭിച്ച പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!