വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് കുന്ദമംഗലത്ത് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഐ ഐ എം ഗേറ്റിന് മുന്‍വശത്ത് നിന്നും തുടങ്ങിയ റാലി കുന്ദമംഗലം താഴെ ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു. പരിപാടില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം പി ഫാസില്‍ സ്വാഗതം പറഞ്ഞു.സ്വാഗത സംഘം ചെയര്‍മാന്‍ അരിയില്‍ മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഒ പി നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ എം എല്‍ എ യു സി രാമന്‍ മുഖ്യാതിഥിയായി. ഖാലിദ് കിളിമുണ്ട, അരിയില്‍ അലവി, എം ബാബുമോന്‍, കായക്കല്‍ അശ്‌റഫ്, ഒ സലിം, എ കെ ശമീല്‍, സി കെ മമ്മദ് കുട്ടി തന്‍വീര്‍ എം പി, എം കെ ഇമ്പിച്ചിക്കോയ, എന്‍ എം യുസഫ്, വിനോദ് പടനിലം ,സി അബ്ദു റഹ്‌മാന്‍, ശരീഫുദ്ധീന്‍ മാട്ടുമ്മല്‍, അബ്ദുറഹ്‌മാന്‍ ദാരിമി, കെ സി അന്‍വര്‍, ഫൈസല്‍ കാരന്തൂര്‍,പരപ്പില്‍ മൂസക്കോയ എന്നിവര്‍ പങ്കെടുത്തു.