വധുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ കെല്‍വാര കോവിഡ് സെന്‍റര്‍ വിവാഹ വേദിയായി.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പിപിഇ കിറ്റണിഞ്ഞ് ആയിരുന്നു വിവാഹം.രാജസ്ഥാനിലെ ബാറയിലുള്ള കെൽവാര കൊവിഡ് സെൻ്ററിൽ വെച്ചായിരുന്നു പുതുമകളുള്ള ഈ വിവാഹം. പൂജയും മറ്റ് ചടങ്ങുകളുമൊക്കെ ഇത്തരത്തിലായിരുന്നു. വരൻ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു. ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും.
#WATCH Rajasthan: A couple gets married at Kelwara Covid Centre in Bara, Shahbad wearing PPE kits as bride's #COVID19 report came positive on the wedding day.
— ANI (@ANI) December 6, 2020
The marriage ceremony was conducted following the govt's Covid protocols. pic.twitter.com/6cSPrJzWjR
ചടങ്ങില്‍ പങ്കെടുത്ത പൂജാരിയും ബന്ധുവും പിപിഇ കിറ്റ് ധരിച്ചിരുന്നു. ഈ കോവിഡ് കല്യാണമെന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് .അതേസമയം, കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി. 100 ൽ അധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമാണ് തയാറാക്കിയത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ആകും ഏൽപ്പിയ്ക്കുക എന്നാണ് വിവരം.