തലസ്ഥാനത്ത് ഏഴു ദിവസമായി നടന്ന് കൊണ്ടിരുന്ന കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളീയം സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസർജിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഉയർത്തിയ രൂക്ഷ വിമർശനത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഐക്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചു. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. നെഗറ്റീവ് വശങ്ങള് അല്ല അതിലൂടെ അവതരിപ്പിക്കപ്പെട്ടത്. യുവനജങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായി. കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്.പലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണ്. കേരളീയത്തിലെ സെമിനാറുകള്‍ മുന്നോട്ട് വച്ചത് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.