കത്ത് വിവാദത്തിൽ രാജില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്.രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തമാശയായി മാത്രമേ കാണാന്‍ കഴിയുകയുള്ളു,എന്നെ മേയറാക്കിയത് പാർട്ടിയാണ്.പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത് .പാർട്ടി നല്കിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രം.രാജിആവശ്യം എന്നത് തമാശ മാത്രമാണ്.മേയർ പറഞ്ഞു.പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍ സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നതും ജനങ്ങളെ ദ്രോഹിക്കുന്നതും ശരിയായ നടപടിയല്ല. കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡിആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റെതാണെന്ന് പറഞ്ഞിട്ടുണ്ട്.കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരിതെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെയെന്നും ആര്യ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആവശ്യം തമാശ;രാജിക്കില്ലെന്ന് ആര്യ

