കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) ജില്ലാ വൈസ് പ്രസിഡണ്ട് ദീവാർ അസൈൻ ഹാജിയുടെ അധ്യക്ഷതയിൽ കുന്ദമംഗലം യമ്മി റസ്റ്റോറന്റ് ഉടമ (KVVES കോഴിക്കോട് ജില്ലാ സെക്രട്ടറി) ബാബു മോനിൽ നിന്നും മെമ്പർഷിപ്പ് ഫോം സ്വീകരിച്ച് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി യു എസ് സന്തോഷ് കുമാർ യൂണിറ്റ് തല മെമ്പർഷിപ്പ് വാരാഘോഷ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിന് കുന്ദമംഗലം യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് താസ, വർക്കിംഗ് പ്രസിഡണ്ട് കെ ർ ഹസൻ കോയ, വൈസ് പ്രസിഡണ്ട് ബാവ സ്വീകാർ, സെക്രട്ടറി അഷ്റഫ് പതിമംഗലം, ട്രഷറർ അസീസ് തോട്ടത്തിൽ, ഭാരവാഹികളായ റഫീഖ്, സ്പാനിഷ് നാസർ, ദർബാർ, ബിജു ഭാരത്, മുഹമ്മദ് നൈസ് ബേക്കറി, അനിൽ കുമാർ ചൂട്ടൻസ്, ഹോജാസ് ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി

