ഞായറാഴ്ച സിംബാബ്വെയ്ക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിനിടെ ഗ്രൗണ്ടിലിറങ്ങി ക്യാപ്റ്റൻ രോഹിത് ശർമയെ പിടിക്കാൻ ഓടിയ ആരാധകനെതിരെ ശക്തമായ നടപടി.മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിനു രോഹിത് ശർമയുടെ ആരാധകനെതിരെ അധികൃതർ വൻപിഴ ചുമത്തിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 6.5 ലക്ഷം രൂപയാണ് ആരാധകന്‍ പിഴയായി അടയ്ക്കേണ്ട തുക.
My god 🥺, @ImRo45 ❤️ loves his fans wholeheartedly, he ran and came to protect his devotee. pic.twitter.com/osxIAY98Cw
— Vishal. (@SPORTYVISHAL) November 6, 2022
രോഹിത് ശർമ്മയ്ക്കരികിലേക്ക് എത്തി ഏറെ വികാരാധീനനായ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്നാലെയെത്തി പിടികൂടി മൈതാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആരാധകനെ മൽപ്പിടുത്തത്തിലൂടെ കീഴടക്കിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് രോഹിത് ഓടിയെത്തുകയും ആരാധകന് തംസ് അപ്പ് ആംഗ്യം കാട്ടുകയും ചെയ്തു.

