താത്കാലിക നിയമനത്തിന്റെ പേരില്‍ പുറത്ത് വന്ന കത്തിനെ ചൊല്ലി തിരുവനന്തപുരം കോർപറേഷനിൽ വിവാദം പുകയുന്നു.കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും.വിഷയത്തില്‍ ഇന്നലെ അടിയന്തരമായി ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മേയറെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.അതേസമയം, മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്‍റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.പാർട്ടി നിർദേശപ്രകാരം മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു, തുടർന്നാണ് നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയർ ആവശ്യപ്പെട്ടത്.മേയറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നഗരസഭയിൽ നടക്കുന്നത്.