സാമ്പത്തിക സംവരണം ശരിവച്ച് നാല് ജഡ്ജിമാർ. സുപ്രിം കോടതിയിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ നാല് പേരും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചു. 10 ശതമാനം സംവരണമാവും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ലഭിക്കുക.
ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് സംവരണത്തിൽ വിയോജിച്ചത്. മറ്റുള്ളവരൊക്കെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് നിരീക്ഷിച്ചു.