National News

പ്രധാനമന്ത്രിയായാൽ സ്ത്രീകൾക്ക് സംവരണം നൽകും; രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയായാൽ ആദ്യം എന്ത് ചെയ്യും? രാഹുൽ ഗാന്ധിയോട് കുട്ടികളുടെ ചോദ്യം താൻ പ്രധാനമന്ത്രിയായാൽ ആദ്യം സ്ത്രീകൾക്ക് സംവരണം നൽകുമെന്ന് രാഹുൽ ഗാന്ധിയുടെ മറുപടി. വിദ്യാർത്ഥികൾക്കായി ഒരുക്കിയ അത്താഴ വിരുന്നിടെ ആയിരുന്നു കുട്ടികളുടെ ചോദ്യവും രാഹുലിന്റെ മറുപടിയും.
. തന്റെ കുട്ടിയെ എന്താണ് പഠിപ്പിക്കുക എന്ന് ചോദിച്ചാൽ ‘വിനയം’ എന്ന് പറയും. ആളുകളെ മനസ്സിലാക്കാൻ വിനയം ആവശ്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു .

കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്ക് രാഹുൽ ഗാന്ധി ദീപാവലി അത്താഴ വിരുന്ന് നൽകുകയും ഇതിന്റെ വിഡിയോ തന്റെ ട്വിറ്ററിൽ പങ്ക് വെക്കുകയും ചെയ്തു.
“അവരുടെ സന്ദർശനം ദീപാവലിയെ കൂടുതൽ സവിശേഷമാക്കി. ഈ സംസ്കാരങ്ങളുടെ സംഗമമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി, അത് നമ്മൾ സംരക്ഷിക്കണം.” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

സംഘത്തിനോടൊപ്പം രാഹുൽ ഗാന്ധി അത്താഴം കഴിക്കുന്നതും വിദ്യാർത്ഥികളുമായി ചേർന്ന് പ്രിയങ്ക ഗാന്ധി നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. പുതുതലമുറയിൽപ്പെട്ടവരുമായി സംവദിക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന നേതാവാണ് രാഹുൽ ഗാന്ധി. നേരത്തെ ഇതേ സ്‌കൂളിലെ വിദ്യാർഥികളുമായി നടത്തിയ സംവാദവും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!