
മാവൂരിൽ എട്ട് കിലോ തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി.കുളിമാട് ഭാഗത്തേക്ക് പോകുന്ന വാഗണർ വണ്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. നിലമ്പൂർ എടക്കര സ്വദേശി തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ്( 22) നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത് .മാവൂർ സബ് ഇൻസ്പെക്ടർ മഹേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.കേരളത്തിനകത്തും പുറത്തും വലിയ കണ്ണികളുള്ള സംഘമാണെന്ന് പോലീസ് സംശയിക്കുന്നത്. പോലീസിന് നിഗമനം കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാവും.

തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ വ്യക്തമായി പറയാൻ സാധിക്കു എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മാവൂർ പരിസരപ്രദേശങ്ങളിലുമായി അടുത്തകാലത്തായി ഇത്തരം സംഘങ്ങൾ കഞ്ചാവ് വില്ലന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് കഞ്ചാവ് പിടികൂടിയത്.

മാവൂർ പ്രിൻസിപ്പൾ എസ് ഐ മഹോഷ് കുമാർ ,എസ് ഐ സതീഷ് എ എസ് ഐ സന്തോഷ് സി പി ഒ ബിജു എന്നിവർ ചേർന്നാണ് പിടികൂടിയത്.

