കൊടുവള്ളി നഗരസഭയിലെ പ്രാവിൽ നിവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമായി ജീർണ്ണാവസ്ഥയിലുള്ള പ്രാവിൽ ഹെൽത്ത് സബ്സെൻ്ററിൻ്റെ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം കാരാട്ട് റസാഖ്.എം.എൽ.എ നിർവ്വഹിച്ചു.എം.എൽ.എ ആസ്തി വികസന ഫണ്ടിൽ 44 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.ചടങ്ങിൽ ഡിവിഷൻ കൗൺസിലർ എം.പി.ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ വായോളി മുഹമ്മദ്മാസ്റ്റർ , ഫൈസൽ കാരാട്ട്, എം.പി.മൂസ മാസ്റ്റർ, കെ.എം അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ് കയറ്റിയാങിൽ തുടങ്ങിയവർ സംസാരിച്ചു.